മാവേലിക്കര : നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് മണ്ണാനേത്ത് പുത്തൻ വീട്ടിൽ മുരുകൻ(46) ആണ് മരിച്ചത്.
കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന വയറിൽ നിന്നും ഷോക്കേൽക്കുകയിരുന്നു. ഉടൻ തന്നെ ശ്രീകണ്ടപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.