ആണവായുധ ശേഖരം നേരിട്ട് പരിശോധിച്ച് കിം ജോങ് ഉൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾക്കുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ ഉത്തരകൊറിയയുടെ ആണവായുധ ശേഖരം നേരിട്ട് പരിശോധിച്ച് ഭരണാധികാരി കിം ജോങ് ഉൻ.

അണുബോംബുകൾ നിർമിക്കാൻ ആവശ്യമായ ഫിസൈൽ മെറ്റീരിയലുകൾ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റും ആണവ പോർമുനകളും കിം സന്ദർശിച്ചു. ആണവായുധ രാഷ്ട്രമെന്ന പദവിയിൽനിന്ന് ഒരിക്കലും പിന്നോട്ടുപോകില്ലെന്ന ശക്തമായ സന്ദേശവും അദ്ദേഹം ഇതിലൂടെ നൽകി.

കിം ആണവ പോർമുനകൾ പരിശോധിക്കുന്നതിന്റെ ചിത്രങ്ങൾ ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) പുറത്തുവിട്ടു.

രാജ്യത്തിന്റെ ആണവശേഷി ഇപ്പോൾ യാഥാർഥ്യമായി മാറിയെന്നും അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും കിം വ്യക്തമാക്കിയതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!