പാണ്ടിക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍.
കാടാമ്പുഴ കല്ലാറമംഗലം സ്വദേശികളായ മുപ്ര വീട്ടില്‍ ജിഷ്ണു (18), അരിക്കാടന്‍ വീട്ടില്‍ മുഹമ്മദ് അന്‍സാദ് (22) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാണ്ടിക്കാട് സി.ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
സൈബര്‍ സെല്ലിന്റെയും കാടാമ്പുഴ പൊലീസിന്റെയും സഹായത്തോടെയാ യിരുന്നു അന്വേഷണം.
