മുഖ്യമന്ത്രി മിടുമിടുക്കൻ; സതീശനോട് തനിക്ക് പിണക്കമില്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മുഖ്യമന്ത്രി വി ഡി സതീശൻ മിടുമിടുക്കനാണെന്ന്എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം തന്നെയോ താൻ അങ്ങോട്ടോ വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സതീശനോട് എൻഎസ്എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്, താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണ്.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശന് പക്വത കുറവുണ്ടായിരുന്നു. എന്നാലിപ്പോൾ പക്വത വന്നു. വരാതെ പറ്റില്ലല്ലോ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സതീശനോട് തനിക്ക് പിണക്കമില്ല. മുൻപും പിണക്കമില്ലായിരുന്നുവെന്നും, അന്ന് പറഞ്ഞതൊക്കെ വിഷയാധിഷ്ഠിതമായ അഭിപ്രായങ്ങൾ മാത്രമാണെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

മുസ്‌ലിം ലീഗിന് സ്ഥാനങ്ങൾ കൂടുതൽ കൊടുത്തോ ഇല്ലയോ എന്നതിൽ തനിക്ക് പരാതിയില്ല. കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പിന്നീട് അവർ ഒന്നിക്കും. അഭിപ്രായം പറയാൻ നിന്നാൽ പറയുന്നവർ പിന്നീട് ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!