പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ  വിലക്കണമെന്ന ഹർജി കോടതി തള്ളി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന ഹർജി കോടതി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചു എന്ന് ആവശ്യപ്പെട്ട് ആനന്ദ് എസ് ജോൻഡാലെ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

ഏപ്രിൽ 9 ന് ഉത്തർപ്രദേശിലെ പിൽഭിത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി ഹിന്ദു, സിഖ് ദേവതകളെ കുറിച്ച് പരാമർശം നടത്തിയെന്നാണ് ഹർജിയിൽ പറയുന്നത്.

ഇൻഡി മുന്നണി പാർട്ടി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ എന്നും വെറുക്കുന്നു. അവർ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ക്ഷണം നിരസിക്കുകയും രാംലല്ലയെ അപമാനിക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത അവരുടെ പാർട്ടിയിൽ നിന്നുള്ളവരെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്ന് രാജ്യം മുഴുവൻ ആരാധിക്കുന്ന ശക്തിയെ കോൺഗ്രസ് അനാദരിച്ചിരിക്കുകയാണ്. രാം ലല്ലയെ ആരാധിക്കുന്ന ആരും കോൺഗ്രസിനോട് ഒരിക്കലും പൊറുക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!