വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി


കൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 23.50 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില ആണ് കൂട്ടിയത്. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്.  സിലിണ്ടറിന്റെ വില 1806.50 രൂപയായി.  ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ മാസം 19കിലോ ഉള്ള വാണിജ്യ സിലിണ്ടറിന് 15 രൂപയുടെ വർധിപ്പിച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!