ആലപ്പുഴ: വസ്ത്ര വ്യാപാര ഉടമയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജി എന്ന യുവതിയാണ് കടയ്ക്കുള്ളിൽ ആത്മഹത്യ ചെയ്തത്. ചേര്‍ത്തല ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയാണ് രാജി. വീട്ടിലെത്താത്തിനെ തുടര്‍ന്ന് ഭര്‍ത്താവ് റാം മഹേഷ് നടത്തിയ തിരച്ചിലിൽ ആണ് യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രാജിയെ കണ്ടെത്തിയത്.
തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ ആണ് ഇവർ താമസിക്കുന്നത്. കുടുംബവഴക്കിനെതുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ മീര ഏക മകളാണ്.
പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ആലപ്പുഴയിൽ വസ്ത്ര വ്യാപാര ഉടമയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
