കോട്ടയം : ചെങ്ങളം സൗത്ത് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു.അല്‍മാസ് മൻസിലില്‍ പരീത് കുട്ടിയുടെ മകൻ സിയാദ് കെ പി (48) ആണ് അന്തരിച്ചത്.
ഇന്നലെ രാവിലെ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 25 വർഷത്തോളമായി ഒമാനിലെ മുസന്നയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു അദ്ദേഹം.
ആയിഷയാണ് മാതാവ്. ഭാര്യ: റസീന സിയാദ്. മക്കള്‍: അല്‍സാബിത്, അല്‍ഹംദാൻ.നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുടർനടപടികള്‍ മസ്‌കറ്റ് കെഎംസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
