കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം ഇന്ന് …

കോട്ടയം: കോട്ടയം ടൗണിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി പി.കെ. ബഷീർ നിർവഹിക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാദ്ധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്‌സണ്‍ ഷീബ പുന്നൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈനി വർഗീസ്, പി.സി. ബെഞ്ചമിൻ, നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷരായ സനല്‍ കാണക്കാലില്‍, എസ്. ഗോപൻ, കെ.കെ. പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രൻ, രഞ്ജിമോൻ, ടി.എൻ. ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനിയർ ഐ. റംലാബീവി, എക്‌സിക്യുട്ടീവ് എൻജിനിയർ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം തഹസില്‍ദാർ സിറില്‍ സഞ്ജു ജോർജ് എന്നിവർ പ്രസംഗിക്കും.

128 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. വീതി കുറവായ പഴയ പാലത്തിലൂടെ വാഹനതിരക്ക് മൂലം കോടിമത ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിച്ചത്.

പത്ത് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പാലമാണ് ഇപ്പോൾ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!