പാമ്പാടി : പാമ്പാടി നെടുംകുഴിയിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ പാമ്പാടി പോലീസ് കണ്ടെത്തി.
കൊല്ലം സ്വദേശിയും R I T വിദ്യാർത്ഥിയുമായ അനന്തുവി(20)നെ യാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ പാമ്പാടി SHO റിച്ചാർഡ് വർഗീസീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
രാത്രി 11:30 ഓടെ മധുര ട്രയിനിൽ വിദ്യാർഥി സഞ്ചരിച്ചതായി പോലീസ് കണ്ടെത്തി. ട്രെയിനിൽ കയറിയ യുവാവ് മധുര ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ മധുരക്ക് പുറപ്പെട്ടു. ഇതിനിടെ പഴനിയിൽ ഇറങ്ങിയ യുവാവ് തിരികെ എറണാകുളത്തേയ്ക്ക് തിരിച്ചു. ഇത് മനസ്സിലാക്കിയ പോലീസ് സംഘം എറണാകുളത്ത് വച്ച് യുവാവിനെ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകളിണ് നാട് വിടാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിൽ എടുത്ത യുവാവിനെ പാമ്പാടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു . അന്വേഷണ സംഘത്തിൽ S H O റിച്ചാർഡ് വർഗീസിന് പുറമെ S I ജോജൻ ,SCPO സുമിഷ് മാക്മില്ലൻ,SCPO നിഖിൽ ,SCPO ജിബിൻ ലോബോ ,C P O ശ്രീജിത്ത് രാജ് എന്നിവരും ഉണ്ടായിരുന്നു.
