തൃശൂർ : കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി കെ പി റെജി (മാധ്യമം)യും ജന. സെക്രട്ടറിയായി സുരേഷ് ഇടപ്പാളും (ജനയുഗം) വിജയിച്ചു. ഇന്ന് തൃശൂരിൽ ആയിരുന്നു വോട്ടെണ്ണൽ നടന്നത്. ഇനി സംസ്ഥാന സമിതി അംഗങ്ങളുടെ വോട്ട് എണ്ണൽ ആണ് നടക്കാനുള്ളത്.
ആകെ പോൾ ചെയ്ത വോട്ട് : 2917
സംസ്ഥാന പ്രസിഡന്റ്
വിജയി : കെ.പി. റെജി
വോട്ട് നില:
1. കെ.പി. റെജി- 1481
2. സാനു ജോർജ്- 1364
ഭൂരിപക്ഷം: 117
സംസ്ഥാന ജനറൽ സെക്രട്ടറി
വിജയി: സുരേഷ് എടപ്പാൾ
വോട്ട് നില:
1. സുരേഷ് എടപ്പാൾ: 1428
2. കിരൺ ബാബു: 1397
ഭൂരിപക്ഷം: 30
കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പ്: കെ പി റെജി പ്രസിഡൻ്റ് , സുരേഷ് ഇടപ്പാൾ ജന.സെക്രട്ടറി
