സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല… പവന്…

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ വർധിച്ച വിലയിലാണ് ഇന്നും വ്യാപാരം തുടരുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്.

22 കാരറ്റ് സ്വർണത്തിന് പവന് 480 രൂപ വർധിച്ച് 1,05,560 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 13,195 രൂപയാണ് വില. ഇന്നും ഇതേ നിരക്കിൽ വ്യാപാരം തുടരുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 220 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!