ട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല…മിന്നല്‍ പരിശോധനകള്‍…

ന്യൂഡൽഹി : ട്രെയിനുകളില്‍ രാത്രി സമയത്ത് ചാര്‍ജിങ് പോയിന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന സുരക്ഷാ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ റെയില്‍വേ സോണുകള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുന്നു.

നിയമം പാലിക്കുന്നതിലെ വീഴ്ചകള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് വീണ്ടും പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. രാത്രിയിലെ ഈ നിയന്ത്രണങ്ങളോട് യാത്രക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് റെയില്‍വേ നിരീക്ഷിക്കുന്നുണ്ട്.

റെയില്‍വേ ബോര്‍ഡ് സുരക്ഷാ നിയന്ത്രണം കര്‍ശനമാക്കുന്നതോടെ, രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ ട്രെയിനുകളിലെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകില്ല.

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പരിധിയിലുള്ള ട്രെയിനില്‍ അടുത്തിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി.

എല്ലാ റെയില്‍വേ സോണുകളിലും ഈ നിയമം യാതൊരു ഇളവുമില്ലാതെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!