പത്തനംതിട്ട: നേപ്പാളില്‍ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹക സീന സാറ മജ്നു സുരക്ഷിതയെന്ന് നേപ്പാളില്‍ നിന്നും ഫോണില്‍ അറിയിച്ചതായി ഭര്‍ത്താവ് മജ്നു എം രാജന്. എന്നാല്‍ തിരികെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും മജ്നു വ്യക്തമാക്കി.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ സീന സാറ മജ്നുമാണ് നേപ്പാളിലെ പര്‍വ്വതത്തില്‍ കുടുങ്ങിയത്. ‘അരമണിക്കൂര്‍ മുന്നേ നേപ്പാളില്‍ നിന്നും ഫോണ്‍ വന്നിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്. നെറ്റ് വര്‍ക്ക് ഇല്ല. കിട്ടിയാല്‍ തിരികെ വിളിക്കാമെന്നാണ് പറഞ്ഞത്. ബേസ് ക്യാമ്പില്‍ എത്തി കാണുമെന്നാണ് വിവരം.
