ഇനി എന്നെ കളിയാക്കണ്ടെന്നും ‌ യഥാർഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതിചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി

കൊച്ചി : ഇനി എന്നെ കളിയാക്കണ്ടെന്നും ‌ യഥാർഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതിചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ അന്താരാഷ്ട്ര സമുദ്ര ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലും ഇനി മുതൽ മാറിടൈം ഡേയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജൂൺ 19 മാരിടൈം ഡേയായി ആഘോഷിക്കും. എല്ലാവർഷവും മാറിടൈം കോൺക്ലേറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞത്ത് എക്സിം ഉദ്ഘാടന വേളയില്‍ തുറമുഖത്ത് നിന്ന് ചരക്കുമായി പുറപ്പെടുന്ന കപ്പലില്‍ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മൃഗശാല മാറ്റത്തിൽ ഉറച്ച് മുഖ്യമന്ത്രി വി.‍ഡി. സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയാണ് ആദ്യമായി തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

തുടർന്ന് എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി യിരുന്നു. മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് പ്രതിപക്ഷമായ സിപിഎമ്മും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!