ജഡ്ജിയുടെ മൊഴിയെടുത്തു; സ്റ്റേഷനിൽ പോയത് അനുമതി വാങ്ങാതെ…

എറണാകുളം : ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന് ജഡ്ജി മൊഴി നല്‍കി.

തന്റെ അറിവോടെയല്ല മകന്‍ വാഹനമെടുത്തത്, താന്‍ ഉറങ്ങാന്‍ കിടന്ന സമയത്താണ് മകന്‍ വാഹനവുമെടുത്ത് പുറത്തേക്ക് പോയതെന്നാണ് ജഡ്ജി നല്‍കിയ മൊഴി.

വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്ന് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും. ജില്ലാ ജഡ്ജ് പോയത് വീഴ്ച തന്നെയാണെന്നാണ് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രതിയായ 17കാരനെ കോടതിയിൽ എത്തിക്കുമ്പോള്‍ ജഡ്ജി അവിടെ ഉണ്ടായിരുന്നുവെന്ന് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!