സൗദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; 3 മരണം, 36 പേർക്ക് പരിക്ക്

റിയാദ് : സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വിവിധ ആക്രമണങ്ങളിലായി 36 പേർക്ക് പരിക്കേറ്റതായി സൗദി അധികൃതർ അറിയിച്ചു.

വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.അബഹ വിമാനത്താവളം ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിലാണ് രണ്ട് പേർ മരിച്ചത്. മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 28 പേർക്ക് പരിക്കേറ്റു.കിങ്

ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് മരിച്ചത്. ഇവിടെ എട്ടുപേർക്കാണ് പരിക്കേറ്റത്. അഞ്ച് സൗദി പൗരന്മാർ, ഈജിപ്ത് സ്വദേശികളായ രണ്ട് പ്രവാസികൾ, പാകിസ്താൻ സ്വദേശിയായ ഒരാൾ എന്നിവരാണ് പരുക്കേറ്റവരിൽ ഉൾപ്പെടുന്നത്.

ആക്രമണത്തെ തുടർന്ന് രണ്ട് വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!