ആലപ്പുഴ കഞ്ഞിക്കുഴിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

ആലപ്പുഴ : കഞ്ഞിക്കുഴിയിൽ വീട്ടിൽ നിന്ന് എം ഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ(26) ആണ് പിടിയിലായത്. 5.298 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.

ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ശരത്,സിവിൽ എക്സൈസ് ഓഫീസർമാരായ ജെ ജയേഷ്,എസ് ജിനു,പ്രിവന്റീവ് ഓഫീസർ എസ് ശ്രീജ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി ജയകുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി എ അൻഷാദ്,വി പ്രമോദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എം ഡി എം എ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!