അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൊല്ലം : അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

കൊല്ലം അഞ്ചലിൽ ആണ് സംഭവം നടന്നത്. നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് യുവാവ് മരിച്ചത്.

ഏരൂര്‍ അയിലറ സ്വദേശി സുബിന്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്നലെ രാത്രി ഓടെയാണ് അപകടം നടന്നത്.

പുനലൂര്‍ പാതയില്‍ ആര്‍ഒ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ബൈക്കിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകരുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!