‘കോട്ടയം മികച്ച ജീവിത നിലവാരമുള്ള നഗരം’

കോട്ടയം : ജീവിക്കാൻ നല്ല നഗരം* ഓക്സ്‌ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മെട്രോ നഗരങ്ങളെ പോലും പിന്തള്ളി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു.

ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനത്തിൽ കേരളത്തിൽ നിന്ന് ഏഴ് നഗരങ്ങൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

ആഗോളതലത്തിൽ 475-ാം സ്ഥാനമാണ് കോട്ടയത്തിനുള്ളത്. ബെംഗളൂരു (775), ന്യൂഡൽഹി (781), മുംബൈ (817), ഹൈദരാബാദ് (818) തുടങ്ങിയ വൻ നഗരങ്ങളെല്ലാം ജീവിതനിലവാരത്തിൽ കോട്ടയത്തിന് പിന്നിലാണ്.

കൂടാതെ, കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയ്ക്ക് മുന്നിലും കോട്ടയം ഇടംപിടിച്ചിട്ടുണ്ട്. 533-ാം സ്ഥാനത്തുള്ള കൊല്ലമാണ് കോട്ടയത്തിന് തൊട്ടടുത്തുള്ളത്.

വായുമലിനീകരണവും ഉയർന്ന ജീവിതച്ചെലവുമാണ് മറ്റ് നഗരങ്ങൾക്ക് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!