ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ…

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ഹസീന മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.

മൂന്ന് ഡോക്ടർമാരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. പി കെ തോമസ്, ഡോ. എസ് ഹാരിജ, തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ. സി രവീന്ദ്രൻ എന്നിവരുടെ സംഘമാണ് അന്വേഷിക്കുക.അതിവേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ ഡിവൈഎഫ്ഐ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!