ന്യൂദൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു. ഇന്ന് ദൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും പ്രക്ഷോഭത്തിൽ അണിനിരക്കും.
ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ മാര്‍ച്ച് നടത്തുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ദൽഹിയിലുള്ള കേരള മുഖ്യമന്ത്രി വി ഡി സതീശനും പ്രതിഷേധത്തിൽ അണിനിരക്കും. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദൽഹി.
അതേസമയം മാർച്ചിൽ ആം ആദ്മി പാർട്ടി പങ്കെടുക്കില്ല. സ്വന്തമായി പ്രതിഷേധം നടത്താനാണ് എ എ പിയുടെ തീരുമാനം.
