കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ മെഗാമേള  26 ന് പാമ്പാടിയിൽ

പാമ്പാടി :  നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായി ജീവിത സുരക്ഷ കൈവരിക്കുന്നതിനുളള മെഗാക്യാമ്പിന് പാമ്പാടി ഗ്രാമപഞ്ചായത്ത് വേദിയൊരുക്കുന്നു. പാമ്പാടി വിമലാംബിക ഹാളില്‍ ഓഗസ്റ്റ് 26 ചൊവ്വ രാവിലെ പത്തിനാണ് പ്രത്യേക മേള നടത്തപ്പെടുന്നത് .

അന്‍പതുവയസുവരെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാന മന്ത്രി സുരക്ഷ ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികളില്‍ അംഗമാകുന്നതിന് ക്യാമ്പിലൂടെ കഴിയും. പദ്ധതിയുടെ വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായുളള ക്രമീകരണവും ഒരുക്കുന്നുണ്ട്. അടല്‍ പെന്‍ഷന്‍ യോജനയില്‍ 18- 40 വയസു പ്രായമുളളവര്‍ക്ക് അംഗമാകാം. ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതണം.ബാങ്ക് അക്കൗണ്ട് നിലനിര്‍ത്തുന്നതിനുളള കെവൈസി അപ്‌ഡേറ്റിനുളള സൗകര്യവും ലഭ്യമാണ്. കനറാ ബാങ്ക്, എസ് ബി ഐ, ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകളുടെ നേതൃത്വത്തിൽ പാമ്പാടിയിലുള്ള മറ്റു ബാങ്കുകളുമായി സഹകരിച്ചാണ് മേള.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!