Officer on Duty’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം…

കൊച്ചി: വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ച സംഭവത്തില്‍ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ നിര്‍മ്മാതാക്കള്‍ക്കും നെറ്റ്ഫ്‌ളിക്‌സിനും എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് സിജെഎം കോടതിയുടെ നിര്‍ദ്ദേശം.

കുഞ്ചാക്കോ ബോബന്‍ നായകനായി 2025ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. നിര്‍മ്മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവരെ പ്രതിയാക്കി കേസെടുക്കും.

സിനിമ പ്രദര്‍ശന പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിനെതിരെയും കേസ് എടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. മെറ്റ പ്ലാറ്റ്‌ഫോം, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവരും പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്. ഐ ടി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് പൊലീസ് കേസെടുക്കുക.

വ്യക്തി വിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക. ഇലക്‌ട്രോണിക് ഡിവൈസ് വഴിയുള്ള വഞ്ചന കുറ്റവും ചുമത്തും.

സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചത് അടിസ്ഥാന മുന്‍കരുതല്‍ ഇല്ലാതെയെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകരായ ടി സുകേഷ് റോയിയും എ ആര്‍ ദിവ്യയും സിജെഎം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!