ചേരാനല്ലൂർ വാഹനാപകടം….17കാരന് ജാമ്യം നൽകിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും…

കൊച്ചി : ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടക്കേസിൽ 17കാരന് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും നൽകിയ ക്രിമിനൽ റിവിഷൻ ഹർജിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്.

പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ 17കാരനും സർക്കാരും മറുപടി നൽകും. കേസിൽ 17കാരനെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട്‌ എസ്ഐടി സമർപ്പിച്ചിരുന്നു.

ജാമ്യം നൽകിയത് നീതി നിർവഹണത്തെ ബാധിക്കുമെന്നും 17കാരൻ്റെ പിതാവ് സർവീസിലുള്ള ജുഡീഷ്യൽ ഓഫീസർ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!