Bigg Boss Malayalam Season 8: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷമിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്…

ഇന്നലെ പുറത്തുവന്ന പ്രൊമോ വീഡിയോ പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു. ബിഗ് ബോസ് ഹൗസിൽ നിന്ന് മാസ് എഡിഷനിലൂടെ ഒന്നിലധികം മത്സരാർത്ഥികൾ ഒരുമിച്ചു പുറത്തായി. എട്ട് പേരാണ് ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്.

മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകൊണ്ട് വിദേശത്തായതിനാൽ ഈ ആഴ്ചയിൽ വീക്കെൻഡ് എപ്പിസോഡ് ഇല്ല. സാധാരണ വീക്കെൻഡ് എപ്പിസോഡിലാണ് അതാത് ആഴ്ചയിലെ എവിക്ഷൻ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ ബിഗ്‌ബോസ് നേരിട്ടാണ് എവിക്ഷൻ പ്രഖാപിച്ചത്.

പുറത്തായിരിക്കുന്നവർ ആരൊക്കെയാണെന്ന് നോക്കാം.

അഗ്നിപരീക്ഷ വിജയിച്ച് കോമണേഴ്സ് ആയി ബിഗ് ബോസ് ഹൗസിൽ എത്തിയ രാകേഷ്, ലോലിറ്റ എന്നിവരുടെ എന്നിവരുടെ എവിക്ഷൻ ആണ് ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടം ഘട്ടമായാണ് ബാക്കിയുള്ള മത്സരാർത്ഥികളുടെ പുറത്താകൽ പ്രഖ്യാപിച്ചത്. ജലീസ, സുമേഷ് ചന്ദ്രൻ, ശ്രീലക്ഷ്മി അറക്കൽ, മൃദുല വിജയ്, അഞ്ജലി, ഗായത്രി സുരേഷ് എന്നിവരാണ് ബാക്കി ഹൗസിൽ നിന്ന് പുറത്തായവർ.

അതിൽ രണ്ടുപേർ സീക്രട്ട് റൂമിലേക്ക് ആണ് പോയത്. മൃദുല വിജയിയും ആർ ജെ അഞ്ജലിയും സീക്രട്ട് റൂമിലേക്കാണ് പോയത്.

‘ഞാൻ പൊട്ടൻ, അവൾ എന്നെ വെച്ച് ഗെയിം കളിച്ചു; ഷിജിനോട് സങ്കടം പറഞ്ഞു കൊമ്പൻ. ഹൗസിന് പുറത്തുവന്ന് ലോലിറ്റ അഞ്ജന നമ്പ്യാർക്ക് നൽകിയ ലൈൻ കട്ട് അഭിമുഖത്തിൽ … ബിഗ് ബോസ് വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു എന്നും അത് പരീക്ഷയിൽ ബിഗ് ബോസ് ഹൗസും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നും തുറന്നുപറഞ്ഞു. അഗ്നിപരീക്ഷ ഒരു ഗ്രൂമിങ് സെക്ഷൻ പോലെയായിരുന്നു തോന്നിയത്. അത് തന്നെ സംബന്ധിച്ചിടത്തോളം ഹൗസിലെ പ്രകടനത്തിന് സഹായിച്ചിട്ടുണ്ട്.

ഇത്തവണത്തെ മത്സരാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ലോലിറ്റ.

ഇനി അറിയേണ്ടത് പുറത്തായവർക്ക് പകരം ആരൊക്കെയാണ് പുതിയതായി ഹൗസിലേക്ക് എത്തുക എന്നുള്ളതാണ്. സീക്രട്ട് റൂമിൽ എത്തിയ മൃദുലയ്ക്കും അഞ്ജലിക്കും ഹൗസിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം ടിവി സ്ക്രീനിലൂടെ കാണാനും ശബ്ദം ഹെഡ്ഫോൺ വഴി കേൾക്കാനും അവസരമുണ്ട്. എന്നാൽ ഹൗസിൽ അവശേഷിക്കുന്ന മറ്റു മത്സരാർത്ഥികൾക്ക് അഞ്ജലിയും മൃതലയും സീക്രട്ട് റൂമിലേക്ക് ആണ് പോയത് എന്ന് അറിയില്ല…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!