രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുമരകം സ്വദേശികളായ വിമൽ ( 27 ) ശ്രീജിത്ത് ( 20 ) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെ അരുണാപുരത്ത് വെച്ചായിരുന്നു അപകടം.

ഇടമറ്റം പൈക റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടമറ്റം സ്വദേശി ഹരിലാലിനു ( 39 ) പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ചിറക്കടവ് സ്വദേശി ഗിരീഷിന് ( 35 ) പരിക്കേറ്റു. രാത്രി 10 മണിയോടെ തറക്കുന്ന് ഭാഗത്ത് വെച്ചായിരുന്നു അപകടം.

ഇന്നലെ ബൈക്കും ജീപ്പും തമ്മിൽ കുട്ടിക്കാനത്ത് വച്ച് കൂട്ടിയിടിച്ച് വണ്ടിപ്പെരിയാർ സ്വദേശി ദേവാനന്ദന് ( 20 ) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!