തിരുവനന്തപുരം: കുതിരക്കച്ചവടത്തി ലൂടെയോ വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെയോ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാനില്ലെന്ന് സിപിഐഎം നേതാവ് വി ശിവന്‍കുട്ടിഞ്ഞു.
കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള ആർ ശ്രീലേഖയുടെ രാജിക്ക് പിന്നാലെയാണ് പ്രതികരണം. ജനഹിതവും ജനാധിപത്യ മര്യാദകളും ഉയര്‍ത്തിപ്പിടിച്ചു മാത്രമേ ഭരണം നേടൂവെന്നും കൃത്യമായ സമയത്ത് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ശ്രീലേഖയുടെ രാജി നഗരസഭാ ഭരണത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. കുറച്ചെങ്കിലും രാഷ്ട്രീയ മാന്യത ബാക്കിയുണ്ടെങ്കില്‍ ആ രാജിക്കത്ത് പരസ്യപ്പെടുത്താന്‍ തയ്യാറാകണമെന്നും ഉന്നത സ്ഥാനങ്ങള്‍ക്കായി നടത്തുന്ന വിലപേശലിന്റെ ഭാഗമായാണ് ഈ രാജി നാടകമെന്നും ശിവന്‍കുട്ടി വിമർശിച്ചു.
