ശ്രീകണ്ഠപുരത്തെ സംഘര്‍ഷം…CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ്…

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷത്തിൽ, സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്.

നഗരസഭാ അധ്യക്ഷന്‍ ഇ വി രാമകൃഷ്ണനെ മര്‍ദിച്ചെന്ന പരാതിയില്‍ എട്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുരളിയെ അക്രമിച്ചെന്ന പരാതിയില്‍ 9 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ശ്രീകണ്ഠാപുരം ടൗണിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ ക്കിടെയാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് കൊടിമരം ഡിവൈഎഫ്ഐ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷങ്ങൾ. ഇതിനിടെയാണ് നഗരസഭ ചെയർപേഴ്സനെ സിപിഎമ്മുകാർ മർദ്ദിച്ചു എന്ന ആരോപണം. ഇതിന്റെ പേരിൽ ഇന്ന് ശ്രീകണ്ഠപുരത്ത് യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!