തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ജനപ്രതിനിധികൾക്ക് ഇനി ശമ്പളം സ്പാർക്ക് വഴി.
മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എം എൽ എ മാർ എന്നിവർക്കാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് സമാനമായ രീതിയിൽ ശമ്പളം സ്പാർക്ക് വഴി നൽകുക.
2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ്സ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് സ്പാർക്ക്.
ധനവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. വേഗവും സുതാര്യതയും ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
