ചങ്ങനാശേരി : ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ വെരൂർ ഇൻഡസ്ട്രിയൽ നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
കുറിച്ചി സ്വദേശി മില്ലുകവലയില്‍ ചാണ്ടിച്ചേരി വീട്ടില്‍ ശശികുമാറിന്‍റെ മകന്‍ അഖില്‍ എസ്. നായര്‍ (30)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയ്മനം തോവരക്കര ഷൈജുവിന് (28) ഗുരുതരമായി പരിക്കേറ്റു.
