പാലാ : പൂഞ്ഞാറിലും പാലാ ബൈപ്പാസിലും ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ പൂഞ്ഞാർ സ്വദേശി അഖിലിനാ ( 26 ) ണ് പരിക്കേറ്റത്. 4 മണിയോടെ പൂഞ്ഞാർ ഭാഗത്തു വച്ചായിരുന്നു അപകടം
ബുള്ളറ്റും കാറും കൂട്ടിയിടിച്ചു നെല്ലിയാനി സ്വദേശി ജാക്സണെ ( 37 ) പരിക്കേറ്റത്. രാത്രി 8.30 യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. കൊട്ടാരമുറ്റത്തിനു സമീപം കട നടത്തുന്ന ജാക്സൺ കട അടച്ചു വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം.
