അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധം; മന്ത്രി കെ മുരളീധരന് നേരെ കരുനാഗപ്പള്ളിയിൽ കരിങ്കൊടി വീശി യുവമോർച്ച

കൊല്ലം: യുവമോർച്ച പ്രവർത്തകർ കരുനാഗപ്പള്ളിയിൽആരോഗ്യമന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ചാണ് യുവമോർച്ചയുടെ പ്രതിഷേധം ഉണ്ടായത്.

ബിജെപിയും കേന്ദ്ര സർക്കാരും രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാ ണെന്ന് ആരോപിച്ച് അമിത്ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.

സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനം, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം എന്നിവയിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്ത് എത്തിയത്. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി കുണ്ടറയിലെ പരിപാടിക്ക് പുറപ്പെടുമ്പോഴാണ് ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിൽ വാഹന വ്യൂഹത്തിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർ ചാടി വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!