ഡാറ്റ വേണ്ടെങ്കിൽ ഇനി അതിന് പണം നൽകേണ്ട; വോയ്സ്-എസ്.എം.എസ് സേവനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പ്രത്യേക റീചാർജ് പ്ലാൻ നിർബന്ധമാക്കി ട്രായ്…

ന്യൂദൽഹി : ടെലികോം സേവന ദാതാക്കളിൽ ഡാറ്റ വേണ്ടാത്തവർക്ക് കുറഞ്ഞ നിരക്കിൽ വോയ്സ്-എസ്.എം.എസ് റീചാർജ് സൗകര്യം ലഭ്യമാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവ്.

പുതിയ ചട്ട പ്രകാരം ടെലികോം സേവനദാതാക്കൾ, ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളുടെ 30 ദിവസമോ അതിൽ താഴെയോ ഉള്ള ഓരോ വാലിഡിറ്റി കാലയളവിനും അനുയോജ്യമായ വോയ്സ്-എസ്.എം.എസ് മാത്രം ഉൾപ്പെടുന്ന സ്പെഷൽ താരിഫ് ലഭ്യമാക്കണം.

കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന കുറഞ്ഞത് ഒരു വോയ്സ്-എസ്.എം.എസ് പ്ലാനും, ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്-എസ്.എം.എസ് പ്ലാനും ലഭ്യമാക്കണം.ഡാറ്റ സേവനം ഒഴിവാക്കുന്നതിനനുസരിച്ച് ഇത്തരം വൗച്ചറുകളിൽ അനുയോജ്യമായ നിരക്കിളവും ഉണ്ടാകണമെന്ന് പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

2026 ഏപ്രിൽ ഏഴിന് കരട് ഭേദഗതി സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായം തേടുകയും 1,132 പ്രതികരണങ്ങൾ ലഭിക്കുകയും ജൂൺ 15ന് ഓപ്പൺ ഹൗസ് ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് പുതിയ ചട്ടങ്ങൾ അന്തിമമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!