വീണയെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി  ഇ ഡി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയ്യാറാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ടി. വീണയ്ക്ക് സമൻസ് നൽകിയിരിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കി ചോദ്യം ചെയ്യാനും ഇ ഡി ലക്ഷ്യംവെയ്ക്കുന്നുണ്ട്.

കേസിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുണ്ടാക്കിയ കരാറുകൾ, കൈമാറിയ തുക എന്നിവ സംബന്ധിച്ച നിരവധി പേജുകളുള്ള ചോദ്യാവലിയാണ് ഇഡി ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ ശേഖരിച്ച 134 സുപ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കഴിഞ്ഞ ദിവസം കലൂർ പിഎംഎൽഎ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകളിലെ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!