ദഹനം എളുപ്പമാക്കാൻ വെള്ളരിക്ക…

വെള്ളരിക്കയില നാരുകളും വെള്ളവും മലബന്ധം തടയാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാൻ ഇത് ഉത്തമമാണ്.

കലോറി വളരെ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയതുമായതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന് തിളക്കം നൽകുന്നു.

വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളിൽ വെക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പും നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കും. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മർദ്ദം അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!