കൊടകര കുഴൽപ്പണ കേസ്.. ക്രൈംബ്രാഞ്ച്, ഇ ഡി കേസുകൾ ഒരുമിച്ച് വിചാരണ ചെയ്യും

കൊച്ചി: കൊടകര കുഴൽപ്പണ ഇടപാടിലെ ക്രൈംബ്രാഞ്ച് കേസും ഇ ഡി കേസും ഒരുമിച്ച് വിചാരണ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് ഇരിങ്ങാലക്കുട കോടതിയിൽ നിന്നും കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റി. രണ്ടു കേസുകളും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ഇഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

ക്രൈംബ്രാഞ്ച് കേസ് പി എം എൽ എ കോടതിയിലേക്ക് മാറ്റുന്നതിനെ നേരെത്തെ സർക്കാർ എതിർത്തിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ഇതു മാറും എന്നായിരുന്നു വാദം.

എന്നാൽ ഇഡി ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബിജെപിക്ക് വേണ്ടി കള്ളപ്പണം എത്തിച്ചതായാണ് ആരോപണം. 2021 ഏപ്രിൽ 3നു കൊടകരയിൽ ദേശീയപാതയിൽ 25 ലക്ഷം രൂപ 10 പേർ ചേർന്നു തട്ടിയെടുത്തെന്നാ യിരുന്നു കൊടകര പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ 3.5 കോടിരൂപയാണു കൊള്ളയടിച്ചതെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!