ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ഇൻഡിഗോ ക്യാബിൻ ക്രൂ അംഗത്തിന്…

ന്യൂദൽഹി : ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ മരിച്ചു. നോയിഡയിലുണ്ടായ അപകടത്തിൽ 32കാരിയായ ഫ്ലൈറ്റ് അറ്റൻഡന്റ് കൈനൂർ മിസ്രിയാണ് മരിച്ചത്.

പുലർച്ചെ ജോലി കഴിഞ്ഞ് കമ്പനിയുടെ ഔദ്യോഗിക ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൈനൂർ മിസ്രിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോഡലായും നർത്തകിയായും ട്രാവൽ വ്ലോഗറായും കൈനൂർ മിസ്രി അറിയപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ അമിതവേഗത്തിലായിരുന്നോ, മറ്റ് കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. കൈനൂർ മിസ്രിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഇൻഡിഗോ എയർലൈൻസും സഹപ്രവർത്തകരും ദുഃഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!