തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാട്ടാക്കട കുളത്തുമ്മൽ തൂങ്ങാപ്പാറ സ്വദേശിയായ 38കാരനാണ് അറസ്റ്റിലായത്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.
ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു. അതിന് ശേഷമാണ് ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കരമന എസ്.എച്ച്.ഒ അനൂപ്, സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സി.പി.ഒമാരായ ഫിരൺ, അജികുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
