പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ (84) തിരുവനന്തപുരത്തുവെച്ച് അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ടു ഡയമൻഷണൽ എക്കോകാർഡിയോഗ്രാഫി ലബോറട്ടറി 1980-ൽ സ്ഥാപിച്ചത് അദ്ദേഹമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം പ്രൊഫസറായും മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ സർവീസ് ഡയറക്ടറും വൈസ് ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഹൃദ്രോഗ ചികിത്സാ രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി 2009-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!