മോട്ടോർ വാഹന വകുപ്പിൽ വീണ്ടും മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റമെന്ന് ആരോപണം

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ വീണ്ടും മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റമെന്ന് ആരോപണം. 24 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയാണ് സീനിയോറിറ്റി മറികടന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. എൻഫോഴ്‌സ്‌മെന്റിൽ നിന്ന് ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥരെ മാറ്റുന്നതിനുള്ള സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.

2018 ബാച്ചിലെ ഏകദേശം 75ഓളം ഉദ്യോഗസ്ഥരെ പരിഗണിക്കാതെയാണ് 2025 ബാച്ചിലെ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് മാറ്റിയതെന്നാണ് വിവരം. ഒഴിവില്ലാത്ത റാന്നി സബ് ആർടിഒയിലേക്കും രണ്ട് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റ നടപടിക്ക് വകുപ്പ് മന്ത്രിയുടെ അറിയിപ്പ് പോലുമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ട്രാൻസ്‌പോർട്ട് കമ്മീഷണർ ഓഫീസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗമാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സീനിയോറിറ്റി മറികടന്നുള്ള സ്ഥലംമാറ്റം സംബന്ധിച്ച് വകുപ്പിനുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!