ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് മോദിയുടെ പേരിൽ സർവൈശ്വര്യപൂജ നടത്തി. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ് പ്രത്യേക വഴിപാട് നടത്തിയത്.
രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നു. ഭക്തജനങ്ങളും വിവിധ മേഖലകളിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന സർവൈശ്വര്യപൂജയ്ക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ എന്നിവർ കാർമികത്വം വഹിച്ചു.
