മാതൃകാപരമായ ശിക്ഷയെന്ന് ടി.പി. സെൻകുമാർ…

തിരുവനന്തപുരം : മുൻ ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് എതിരെയുള്ള വിജിലൻസ് വിധിയെ സ്വാഗതം ചെയ്ത് മുൻ ഡിജിപി സെൻകുമാർ.

പലവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദ്ദങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള ഈ മാതൃകാപരമായ ശിക്ഷാവിധി നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പ്രതികരിച്ചു.

“പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്ന പഴഞ്ചൊല്ല് പോലെ, എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!