കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതിയിൽ കേസെടുത്തു

കോട്ടയം : ഗാന്ധിനഗർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു.

കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ് പരാതി നൽകിയത്.
ചികിത്സ പിഴവ് ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത – BNS 125 (a) പ്രകാരമാണ് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.

സംഭവത്തിൽ ബാലവകാശ കമ്മീഷനും, വനിതാ ശിശു വികസന വകുപ്പും പ്രത്യേകമായി  അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!