കെഴുവംകുളത്തും ചേർപ്പുങ്കലിലും ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു

പാലാ :: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വാഴൂർ സ്വദേശിനി സുപ്രിയ സുഭാഷ് (45), കല്ലൂർക്കുളം സ്വദേശി ടോം ജോസ് (28) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ  കൊഴുവാനാൽ -ചേർപ്പുങ്കൽ റൂട്ടിൽ കെഴുവംകുളം ജംക്ഷനു സമീപമായിരുന്നു അപകടം.

വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലാ . സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ കോളജ് വിദ്യാർത്ഥി വള്ളിച്ചിറ സ്വദേശി സിദ്ധാർഥ് അനിലിനെ ( 20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ‌3 മണിയോടെ ചേർപ്പുങ്കൽ – മുത്തോലി റൂട്ടിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!