മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട് യുവതി…

തൃശൂർ : നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരിക്കേറ്റു.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് യുവതി പോലീസുകാരിയെ ആക്രമിച്ചത്. എഎസ്ഐ കലയെ യുവതി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. റഹ്മത്ത് ആൺസുഹൃത്തിനൊപ്പമാണ് തൃശൂരിൽ എത്തിയതെന്നാണ് വിവരം.

എന്നാൽ പോലീസ് എത്തിയതോടെ ആൺസുഹൃത്ത് യുവതിയെ വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!