ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം; മാധ്യമപ്രവർത്തകനായ യുവാവിനെ അക്രമികൾ  വെടിവച്ചു കൊന്നു 

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം. വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം  രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം യുവാവിന്  തലക്ക് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സമാന സാഹചര്യത്തിൽ രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 5 പേരാണ്.

നേരത്തെ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിട്ടിരുന്നു. മണിറാം പൂർ, കാളിഗഞ്ച് ജില്ലകളിലായാണ് സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!