കലഞ്ഞൂർ മൂഴിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കലഞ്ഞൂർമൂഴി : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മൂഴിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കുന്നിക്കോട് വിളക്കൂടി സ്വദേശി അജയകുമാർ (42) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.

പത്തനാപുരം ഭാഗത്തുനിന്ന് കോന്നിയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ കോന്നി ഭാഗത്തുനിന്നെത്തിയ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായി രുന്നു എന്നാണ് പ്രാഥമിക വിവരം. അജയകുമാർ കാർപെന്ററാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!