നീറ്റ് പ്രതിഷേധങ്ങളിലെ പോലീസ് അതിക്രമം: അന്വേഷിക്കാൻ സുപ്രീം കോടതി സമിതിയെ നിയോഗിച്ചു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്ദറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കുനേരെ പൊലീസും പാരാമിലിട്ടറിയും ഉൾപ്പെടെയുള്ള സുരക്ഷാസേനയുടെ അതിക്രമം ഉണ്ടായെന്ന ആരോപണം അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് സുപ്രീം കോടതി രൂപംനൽകി.

സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് നേതൃത്വം നൽകും. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.

വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ ഉപയോഗം, പൊലീസ് അതിക്രമം നടന്നിട്ടുണ്ടോ, ഇലക്ട്രിക് ബാട്ടൺ മുന്നറിയിപ്പില്ലാതെ ഉപയോഗിച്ചിട്ടുണ്ടോ, പ്രതിഷേധത്തെ നേരിടുന്നതിൽ പരിധികഴിഞ്ഞ ബലപ്രയോഗം നടന്നിട്ടുണ്ടോ സമരക്കാരിൽ നിന്നും അതിക്രമം ഉണ്ടായോ തുടങ്ങി വിവിധ വിഷയങ്ങൾ സമിതി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!