ഭർത്താവിന് അന്ത്യചുംബനം നൽകി; പിന്നാലെ കുഴഞ്ഞുവീണ് ഭാര്യ മരിച്ചു…

പാലാ: ഭർത്താവിന്റെ സംസ്കാരച്ചടങ്ങിനിടെ അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (കുര്യച്ചൻ–73)യുടെ സംസ്കാര ശുശ്രൂഷകൾക്കിടെയാണ് ഭാര്യ ഷേർലി കുര്യൻ (71) മരിച്ചത്.

15ന് ഉച്ചയോടെയാണ് കുര്യച്ചൻ മരിച്ചത്. ഇന്നലെ രാവിലെ 11ന് വീട്ടിലെ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം പൂർത്തിയാക്കിയ ശേഷം മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപ് ഷേർലി അന്ത്യചുംബനം നൽകി. പിന്നാലെ കുഴഞ്ഞുവീണ ഷേർലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായിരുന്നു. എടത്വ പച്ച കാവിൽ കുടുംബാംഗമാണ് ഷേർലി.

മക്കൾ: എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ. മരുമക്കൾ: ലിയോ മൈക്കിൾ പറമുണ്ടയിൽ (മേതിരി), ജോൺ വിൻസന്റ് കണ്ടിരിക്കൽ (തൊടുപുഴ), സോന മാത്യു കൊട്ടാരത്തിൽ (മുട്ടുചിറ).

ഷേർലിയുടെ മൃതദേഹം ഇന്ന് രാവിലെ 9ന് വീട്ടിലെത്തിക്കും. 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിലെ കല്ലറയിൽ ഇരുവരുടെയും സംസ്കാരം ഒരുമിച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!